വിയന്ന: ഓസ്ട്രിയയിലെ പ്രാഥമിക വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ചു. വലതുപക്ഷ സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് എംപിമാരുടെ യോഗം തീരുമാനമെടുത്തത്.
എന്നാല്‍, സിഖ് വംശജര്‍ ഉപയോഗിക്കുന്ന തലപ്പാവിനോ ജൂതര്‍ ഉപയോഗിക്കുന്ന കിപ്പയ്ക്കും നിരോധനമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിരോധനം രാഷ്ട്രീയ ഇസ്ലാമിനുള്ള മുന്നറിയിപ്പാണെന്ന് ഭരണപക്ഷപാര്‍ടിയായ ഫ്രീഡം പാര്‍ടിയുടെ വിദ്യാഭ്യാസ വക്താവ് വെന്‍ഡെലിന്‍ മോയില്‍സര്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യം തടയുന്നത് ഇല്ലാതാക്കാനാണ് നിരോധനമെന്ന് മറ്റൊരു ഭരണകക്ഷിയായ പീപ്പിള്‍സ് പാര്‍ടി എംപി റൂഡോള്‍ഫ് ടാഷ്‌നര്‍ പറഞ്ഞു.
എന്നാല്‍, തീവ്ര വലതുപക്ഷ നിലപാടാണിതെന്നും വിഭജിച്ച് ഭരിക്കാനുള്ള സര്‍ക്കാരിന്റെ ഈ നടപടി അംഗീകരിക്കാനാകില്ലെന്നും മുസ്ലിം സംഘടനകള്‍ പറഞ്ഞു. നടപടിയെ അപലപിച്ച് പ്രതിപക്ഷ പാര്‍ടികളും രംഗത്തെത്തി.
Post Your Comments