![](/wp-content/uploads/2019/05/krishnamma.jpg)
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർതൃമാതാവ് കൃഷ്ണമ്മയ്ക്കു വേറെ അടുക്കളയും മുറിയും ഉണ്ടെന്ന് കണ്ടെത്തി. കൃഷ്ണമ്മയുടെ മുറിക്കു മാത്രം പ്രത്യേകം താക്കോൽ. സംഭവം നടന്നതു മുതൽ പൂട്ടിയ നിലയിലുള്ള മുറി തുറന്ന് പരിശോധിക്കാൻ ഇന്നലെ രാവിലെയെത്തിയ പോലീസ് സംഘത്തിനായില്ല.
ലേഖയുടെയും വൈഷ്ണവിയുടെയും മരണം നടന്ന ദിവസം രാത്രി സമീപവാസിയായ സെബാസ്റ്റ്യന്റെ വീട്ടിലാണ് കൃഷ്ണമ്മ കിടന്നത്. കൃഷ്ണമ്മ ലേഖയെ വാക്കുകൾകൊണ്ട് വേദനിപ്പിക്കാറുണ്ടെന്നും പോലീസിന് വ്യക്തമായി. ഒരിക്കൽ പോലും ഇവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്നും അയൽവാസികൾ പറയുന്നു. ലേഖയും കൃഷ്ണമ്മയും തമ്മിൽ സംസാരിക്കാറുമില്ല. ലേഖയെ കൃഷ്ണമ്മയുടെ ഭർത്താവ് രുദ്രൻ പട്ടാളത്തിലായിരുന്നു. മരണശേഷം ലഭിക്കുന്ന പെൻഷൻ തുക ഉപയോഗിച്ചായിരുന്നു കൃഷ്ണമ്മയുടെ ജീവിതം.
പെൻഷൻ തുകയെച്ചൊല്ലി മകനുമായി തർക്കമുണ്ടായിരുന്നുവെന്ന് സമീപവാസി പറയുന്നു. പെൻഷനായി ലഭിക്കുന്ന 25,000 രൂപ എന്തുചെയ്യുന്നുവെന്നായിരുന്നു ചന്ദ്രന്റെ ചോദ്യം. തർക്കം മുറുകിയപ്പോൾ 13,400 രൂപ മാത്രമാണ് പെൻഷൻ ലഭിക്കുന്നതെന്ന് സമീപവാസിയെ സാക്ഷിയാക്കി രേഖ കാട്ടി കൃഷ്ണമ്മ ബോധ്യപ്പെടുത്തി. മാനസികമായി ബുദ്ധിമുട്ടുള്ള രണ്ടാമത്തെ മകൾക്കു കൃഷ്ണമ്മ പണം നൽകിയിരുന്നു.
Post Your Comments