തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ സമഗ്രവികസനത്തിനുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. മെഡിക്കല്‍കോളേജ് റോഡ് മൂന്നുവരിയായി വികസിപ്പിക്കുക ഫ്ളൈഓവര്‍ നിര്‍മ്മിക്കുക എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ പദ്ധതിക്കുവേണ്ടി 58.37 കോടി രുപ അനുവദിച്ചിരുന്നു. ഇതില്‍ 58.37 കോടി രൂപ ഫ്ളൈഓവര്‍ നിര്മ്മാണത്തിനുവേണ്ടിയുള്ളതാണ് ഇന്‍കെല്‍ ലിമിറ്റഡിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ണ്ട് മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങ് കേന്ദ്രങ്ങളും നിർമ്മിക്കുന്നുണ്ട്. പദ്ധതിയുടെ ഔദ്യോഗിക ഉത്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയന് ഒരു മാസം മുന്‍പ് നിര്വഹിച്ചച്ചിരുന്നു.
Post Your Comments