ദുബായ് : യു.എ.ഇയില്‍ മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രവാസിയെ വെറുതെ വിട്ട് കോടതി . പ്രതിയെ വെറുതെ വിടാനുണ്ടായ സാഹചര്യം ഇങ്ങനെ. അബുദാബിയിലെ ക്രിമിനല്‍ കോടതിയാണ് തെളിവുകളുടെ അഭാവത്തില്‍ ബലാത്സംഗ കേസിലെ പ്രതിയെ വെറുതെ വിട്ടത്.
യു.എ.ഇയിലെ സ്വദേശി കുടുംബത്തിലെ മാനസികവൈകല്യമുള്ള പെണ്‍കുട്ടിയാണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ബലാത്സംഗത്തിനിരയായത്. തന്നെ ശാരീരികമായി ഉപദ്രവിച്ചത് ആരെന്ന് പെണ്‍കുട്ടിയ്ക്ക് പറയാനായില്ല. അതുകൊണ്ട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതുമില്ല.
എന്നാല്‍ ഒരുദിവസം പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം പുറത്തിറങ്ങിയപ്പോള്‍ കാറില്‍ പോകുന്നയാളെ ചൂണ്ടിക്കാട്ടി അയാളണ് തന്നെ ഉപദ്രവിച്ചതെന്ന് പറയുകയായിരുന്നു. പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ മൊഴിപ്രകാരം അജ്ഞാതനായ ആ മനുഷ്യന്‍ തനിക്ക് മിഠായി വാങ്ങിതന്ന് പ്രലോഭിപ്പിച്ച് കാറില്‍കയറ്റി കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി മൊഴി നല്‍കി. എന്നാല്‍ ഇക്കാര്യങ്ങള്‍ പ്രതിയെന്ന് പറയുന്നയാള്‍ നിഷേധിച്ചു.
ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു. എന്നാല്‍ ഒരു തവണയല്ല പലതവണ പീഡനത്തിനിരയായതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തി. മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയുടെ മൊഴി വിശ്വാസ്യയോഗ്യമല്ലാത്തതിനാല്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി പ്രതിയെ വെറുതെ വിടുകയായിരുന്നു.
Post Your Comments