Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsIndia

കുമ്മനത്തിനൊപ്പം മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം എം ലോറൻസിന്റെ ചെറുമകൻ മിലൻ ലോറൻസ് ശബരിമല ദർശനം നടത്തി

ശബരിമല∙ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വിശ്വാസികളുടെ ഇടയിൽ ശബരിമല വികാരം ആഞ്ഞടിച്ചുവെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ പ്രതിഫലനം ഉണ്ടാക്കും.എൽഡിഎഫിനും യുഡിഎഫിനും എതിരായി വലിയ മുന്നേറ്റമാണു കണ്ടതെന്നും കുമ്മനം ശബരിമലയിൽ വെച്ച് പറഞ്ഞു. ശബരിമല സന്നിധാനത്ത് ദർശനം നടത്തിയശേഷം മാധ്യമങ്ങളോടുസംസാരിക്കുകയായിരുന്നു കുമ്മനം.

മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മകൾ ആശയുടെ മകൻ മിലൻ ലോറൻസ് ഇമ്മാനുവലും കുമ്മനത്തിനൊപ്പം ദർശനത്തിനെത്തിയിരുന്നു.സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല വിഷയം കൈകാര്യം ചെയ്തത്തിൽ സംസ്ഥാന സർക്കാരിനു തെറ്റുപറ്റിയതായി തോന്നുന്നുണ്ടെങ്കിൽ തിരുത്താൻ തയാറാകണം. യുവതീപ്രവേശം നടപ്പാക്കിയതായി വരുത്തി തീർക്കാൻ പൊലീസിനെ ഉപയോഗിച്ചു സർക്കാർ നടത്തിയ നാടകം അയ്യപ്പന്മാർക്ക് അറിയാം.

കോടതി വിധി ഇപ്പോഴും നിലനിൽക്കുന്നു. ആചാരലംഘനം അനുവദിക്കാതിരിക്കാൻ ഭക്തരും സംഘടിതരാണ്. എന്നിട്ടും നിരോധനാജ്ഞ ഇല്ല.അനാവശ്യ നിയന്ത്രണങ്ങളും ഇല്ല. സന്നിധാനത്തേക്ക് യുവതികൾ എത്താതിരിക്കാൻ ഇപ്പോൾ പരിശോധനകൾ കർശനമായി നടത്തുന്നത് പൊലീസാണ്.‌ അതിന്റെ അർഥം തീർഥാടന കാലത്ത് പൊലീസിനെ ഉപയോഗിച്ചു സന്നിധാനത്തിൽ യുവതികളെ കയറ്റാൻ നടത്തിയ ശ്രമങ്ങൾ തെറ്റായിപ്പോയി എന്നു സർക്കാരിനു ബോധ്യമായതിനാലാണ്.

36,000 പേരെയാണ് കേസിൽ കുടുക്കിയത്. അതെ സമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതിന്റെ പ്രതിഫലനം ഉണ്ടായി.തിരുവനന്തപുരം മണ്ഡലത്തിൽ ക്രോസ്‌വോട്ട് നടന്നതായാണു സൂചനായെന്നു കുമ്മനം പറഞ്ഞു. സിപിഎം വോട്ടുകൾ കോൺഗ്രസിനു മറിച്ചു കൊടുത്തതായാണു സംസാരം. ബൂത്ത് അടിസ്ഥാനത്തിലുള്ള നിയമസഭ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഇതു സംഭവിച്ചു. ക്രോസ് നടത്തിയതിന്റെ വിവരങ്ങൾ പുറത്തുവരാൻ ബൂത്ത് അടിസ്ഥാനത്തിനുള്ള വോട്ടന്റെ കണക്ക് പുറത്തു വിട്ടാലേ പറ്റുവെന്നും അദ്ദേഹം പറഞ്ഞു..

shortlink

Related Articles

Post Your Comments

Related Articles


Back to top button