![kadavoor shivadasan](/wp-content/uploads/2019/05/kadavoor-shivadasan.jpg)
തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപ്ത്രിയിലായില്‍ വെള്ളിയാഴ്ച പുലര്‍ച്ചയെയായിരുന്നു അന്ത്യം. മൃതദേഹം രാവിലെ 10 മണിക്ക് മൃതദേഹം കൊല്ലം ഡിസിസിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍.
കെ. കരുണാകരന്‍, എ.കെ ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്ന കടവൂര്‍ സദാശിവന്‍ വനം, എക്‌സൈസ്, വൈദ്യുതി, ആരോഗ്യം, തൊഴില്‍, ഗ്രാമ വികസനം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.
ആര്‍എസ്പിയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ കടവൂര്‍ ശിവദാസന്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 1980 ലും 1982 ലും ആര്‍. എസ്.പി സ്ഥാനാര്‍ത്ഥിയായും 1991, 1996, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായും ജയിച്ച് നിയമസഭയിലെത്തി.
തേവള്ളി ഗവ. ഹൈസ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. എസ്.എന്‍. കോളേജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദം നേടിയശേഷം എറണാകുളം ലോ കോളേജില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി.
Post Your Comments