ന്യൂഡല്‍ഹി: ഗാന്ധിജിയെ അപമാനിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയ ബിജെപി നേതാവ് അനില്‍ സൗമിത്രയ്ക്ക് സസ്‌പെന്‍ഷന്‍. മഹാത്മഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്നായിരുന്നു ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശം.
അതേസമയം പ്രഗ്യാ സിംഗ് ഠാക്കൂറിനെ അനു കൂലിച്ച് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ നടത്തിയ പരമാര്‍ശത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഗോഡ്സെ അനുകൂല പരമാര്‍ശത്തില്‍ പ്രഗ്യാ സിങ് ഠാക്കൂര്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നായിരുന്നു ഹെഗ്‌ഡൈ ട്വിറ്ററില്‍ പറഞ്ഞത്.
ഗോഡ്സെ രാജ്യ സ്നേഹിയയായിരുന്നു, രാജ്യസ്നേഹിയാണ്, രാജ്യസ്നേഹിയായിരിക്കും എന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പ്രസ്താവനയില്‍ അവര്‍ മാപ്പ് പറയേണ്ടതില്ലെന്നായിരുന്നു ആനന്ത് കുമാര്‍ ഹെഗ്ഡെയുടെ ട്വീറ്റ്. ഇപ്പോള്‍ ഗോഡ്‌സെയെ കുറിച്ച് ചര്‍ച്ച ഉയരുന്നതില്‍ സന്തോഷമുണ്ടെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു.
എന്നാല്‍ സംഭവം വിവാദമായതോടെ ഹെഗ്‌ഡെ ട്വീറ്റ് പിന്‍വലിച്ചു. ഗാന്ധി വധം ന്യായീകരിക്കാനാകില്ല. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്നലെ മുതല്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ആനന്ത് കുമാര്‍ ഹെഗ്ഡെ പറഞ്ഞു. ഗാന്ധിജിയുടെ കൊലപാതകം ന്യായീകരിക്കാനാവുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments