ഇന്ന് വേനൽകാലത്ത് വെള്ളദാഹം കൂടുതലായിരിക്കുമല്ലോ. ഈ വേനൽക്കാലത്ത് ദാഹമകറ്റാൻ എന്ന പേരിലാണ് ബിയർ പലരും കുടിക്കാറുള്ളത്. ചൂടിനെ നേരിടാൻ ബിയർ കുടിക്കുന്നത് നല്ലതല്ലെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.
പക്ഷേ ചൂടുകാലത്ത് ബിയർ കുടിക്കുമ്പോൾ ശരീരം കൂടുതൽ ചൂടാകാൻ മാത്രമേ ഉപകരിക്കൂ. മദ്യത്തിന് അമ്ല സ്വഭാവവും തീക്ഷ്ണ ഗുണവുമാണുള്ളത്. ഇത് വൃക്കകളുടെ ജോലിഭാരം കൂട്ടുകയും ശരീരത്തിന് ദോഷമുണ്ടാക്കുകയും ചെയ്യും.
കൂടാതെ മദ്യത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളെ വിഘടിപ്പിക്കാൻ ശരീരത്തിന് കൂടുതൽ ഊർജം ഉപയോഗിക്കേണ്ടതായി വരുന്നുണ്ട്. ഇവയുടെ ഉപയോഗം ശരീരത്തിൽ ചൂട് കൂടാൻ കാരണമാകുന്നു. വേനൽക്കാലത്ത് ബിയറിന് പകരം ജ്യൂസുകൾ ധാരാളം കുടിക്കാം.
Post Your Comments