വിരലടയാളം ഉപയോഗിച്ച് ഇനി കാറും സ്റ്റാർട്ട് ചെയ്യാനുള്ള പുത്തൻ സാങ്കേതിക വിദ്യയുമായി ഹ്യൂണ്ടായ്. ആപ്പിളിന്റെ സഹായത്തോടെ വിരലടയാളം ഉപയോഗിച്ച് ലോക്ക് ചെയ്യാനും സ്റ്റാർട്ട് ചെയ്യാനുമുള്ള കാർ കമ്പനി ഉടന്‍ വിപണിയിലെത്തിക്കുന്നാണ് റിപ്പോർട്ട്. ഹ്യുണ്ടായിയുടെ സാന്റഫേ എസ് യു വിയിലാകും ഫിംഗര്‍ പ്രിന്റ് സംവിധാനം ഉൾപ്പെടുത്തുക. ഇതിനായി ഫിംഗര്‍ പ്രിന്റ് സെന്‍സറുകള്‍ കാറിന്റെ ഡോര്‍ ഹാന്‍ഡിലിലും സ്റ്റാര്‍ട് ബട്ടണിലും ഉൾപ്പെടുത്തും. കൂടാതെ കാറിലെ വിവിധ സെറ്റിംഗ്സുകള്‍ വ്യക്തിപരമാക്കുന്നതിനും ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉപയോഗിക്കുവാൻ സാധിക്കും. ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ പുതിയ സാന്റഫേ നിരത്തിലെത്തുമെന്ന് ഹ്യുണ്ടായി അറിയിച്ചു.
Post Your Comments