കൊച്ചി: ഭരണ പരിഷ്കരണ കമ്മിഷന്റെ വെബ്സൈറ്റില്‍ നിന്ന് ചെയര്‍മാനായ വിഎസ് അച്യുതാനന്ദന്റെ മാറ്റിയ സംഭവത്തിന്റെ കാരണം അറിയില്ലെന്ന് അധികൃതര്‍.ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ വിഎസിന്റെ ചിത്രം വെബ്സൈറ്റില്‍ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമാണ് ചിത്രം അപ്രത്യക്ഷമായിരിക്കുന്നത്.
കമ്മിഷനിലെ മറ്റ് മൂന്ന് ആംഗങ്ങളുടെ ചിത്രങ്ങള്‍ ഇപ്പോഴും വെബ് സൈറ്റിൽ കാണാം.മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി.നായര്‍, നീല ഗംഗാധരന്‍ എന്നിവര്‍ അംഗങ്ങളും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഷീല തോമസ് മെംബര്‍ സെക്രട്ടറിയുമാണ്. വിഎസ് ഇപ്പോഴും ചെയര്‍മാന്‍ സ്ഥാനത്തുണ്ടെന്നും ചിത്രം ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നും കമ്മിഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.
വിജിലന്‍സ് സംവിധാനം- പരിഷ്കരണം, സര്‍ക്കാര്‍ ജീവനക്കാരുടെ ശേഷി വികസനം, കുട്ടികള്‍- സ്ത്രീകള്‍- മുതിര്‍ന്ന പൗരന്മാര്‍- അംഗപരിമിതര്‍ തുടങ്ങിയ വിഭാഗങ്ങളുടെ അവകാശങ്ങള്‍ നടപ്പാക്കാനുള്ള നിയമങ്ങളെക്കുറിച്ചുള്ള അവലോകനം എന്നീ 3 റിപ്പോര്‍ട്ടുകളാണു കമ്മിഷന്‍ ഇതുവരെ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ളത്. ഈ റിപ്പോർട്ടുകളിൽ എന്ത് നടപടിയെടുത്തുവെന്ന് അറിയില്ലെന്നും വിവരാവകാശ കമ്മീഷന്റെ ചോദ്യത്തിന് ഭരണ പരിഷ്കരണ കമ്മിഷൻ മറുപടി നൽകി.
Post Your Comments