KeralaLatest News

ആറു വയസ്സുകാരന്‍ മൊഴി നല്‍കി; ആത്മഹത്യ കൊലപാതകമായതിങ്ങനെ

തിരുവനന്തപുരം : ആത്മഹത്യ എന്ന് കരുതിയ കേസില്‍ ആറുവയസ്സുകാരന്റെ മൊഴി വഴിത്തിരിവായി. തിരുവനന്തപുരം വട്ടപ്പാറയില്‍ കഴിഞ്ഞ ഞായറാഴ്ച മരിച്ച വിനോദിന്റേത് കൊലപാതകം തന്നെ എന്ന് കണ്ടെത്തി. ഭാര്യയുടെ സുഹൃത്ത് മനോജാണ് കൊല നടത്തിയതെന്ന് വിനോദിന്റെ ആറ് വയസുള്ള മകന്‍ മൊഴി നല്‍കി .മനോജിനായുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചു.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വട്ടപ്പാറയില്‍ വാടകക്ക് താമസിച്ചിരുന്ന വിനോദ് കഴുത്തില്‍ ആഴത്തിലേറ്റ മുറിവിനെ തുടര്‍ന്ന് മരിച്ചത്. കുടുംബവഴക്കിനിടെ ഭര്‍ത്താവ് കഴുത്തില്‍ സ്വയം കുത്തുകയായിരുന്നവെന്നാണ് വിനോദിന്റെ ഭാര്യ മൊഴി നല്‍കിയത്.

എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താത്തലിനാല്‍ പോലീസും ഇത് ആത്മഹത്യയാണെന്ന് ഉറപ്പിക്കുകയായിരുന്നു. കൂടാതെ ചോദ്യം ചെയ്യലില്‍ വിനോദിന്റെ ഭാര്യ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. ഇതോടെ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടാകുന്നത്.

വിനോദിന്റെ പിതാവ് സംസ്ഥാന പൊലീസ് മേധാവിക്ക് മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കി. ഇതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് വിനോദിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. വിനോദ് വീട്ടിലേക്ക് വരുമ്പോള്‍ മനോജ് എന്നയാള്‍ വീട്ടിലുണ്ടായിരുന്നുവെന്ന് ആറ് വയസുള്ള മകന്‍ മൊഴി നല്‍കി. വിനോദ് ഇത് ചോദ്യം ചെയ്‌തെന്നും പിന്നീട് മനോജ് കത്തിയെടുത്ത് വിനോദിനെ കുത്തിയെന്നുമാണ് മാഴി. മനോജിന് വേണ്ടി പൊലീസ് വ്യാപക തെരച്ചില്‍ നടത്തുന്നുണ്ട്. വിനോദിന്റെ ഭാര്യയെ പ്രതി ചേര്‍ക്കുന്നതും പൊലീസ് ആചോചിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button