തിരുവനന്തപുരം: മതിയായ സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്ന് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റാന്‍ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. ആരോഗ്യ വകുപ്പിന്റെ പരിശോധനയെത്തുടര്‍ന്ന് അധ്യാപകരോ മറ്റ് പഠന സംവിധാനങ്ങളോ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് വിദ്യാര്‍ത്ഥികളെ മാറ്റാന്‍ അനുമതിച്ചത്. ഇതിനുള്ള നിര്‍ദ്ദേശം സംസ്ഥാനസര്‍ക്കാരിന് കൈമാറി. കുട്ടികളുടെ പ്രവേശനം സംബന്ധിച്ചുള്ള
വിശദാംശങ്ങളുടെ പ്ലാനും നല്‍കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു.
2016ല്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗവര്‍ണറെയും സംസ്ഥാന സര്‍ക്കാരിനെയും സമീപിച്ചിരുന്നു. എന്നാല്‍, മെഡിക്കല്‍ കോളേജ് പലപ്പോഴും അന്വേഷണം അട്ടിമറിച്ചു.ഒക്ടോബര്‍ 31ന് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി ഹൈക്കോടതി വിധിവന്നു. തുടര്‍ന്ന് നവംബര്‍ 13ന് മെഡിക്കല്‍ കൗണ്‍സില്‍, സംസ്ഥാന സര്‍ക്കാര്‍, ആരോഗ്യ സര്‍വകലാശാല, എസ്ആര്‍ മെഡിക്കല്‍ കോളേജ്, പരാതിക്കാര്‍ എന്നിവരുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗം കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിച്ചിരുന്നു.
ആരോഗ്യ സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സിലറിന്റെ നേതൃത്വത്തിലാണ് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയത്. പരിശോധനയെത്തുടര്‍ന്ന് അധ്യാപകരോ, ആവശ്യത്തിന് സൗകര്യങ്ങളോ ഇല്ലെന്ന് കണ്ടെത്തി. പണം നല്‍കി പുറത്ത് നിന്ന് ജീവനക്കാരെയും രോഗികളെയും എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഫേസ്ബുക്ക് വഴി പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ മാറ്റാനും കോളേജിന്റെ പ്രവര്‍ത്തനം റദ്ദാക്കാക്കാനും തീരുമാനിച്ചത്.
Post Your Comments