KeralaLatest NewsNews

മലയോര പ്രദേശത്ത് മഴ ഉണ്ടാകാന്‍ സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വൃഷ്ടി പ്രദേശത്ത് മഴ കനത്തേക്കുമെന്ന് നിഗമനം. ജില്ലയുടെ മലയോരപ്രദേശങ്ങളില്‍ മഴയ്ക്കുളള സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. അടിയന്തര സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടര്‍ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയര്‍ത്തിയേക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. കരമനയാറിന് ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Read also : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത : നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

നിലവില്‍ അരുവിക്കര ഡാമിന്റെ 5 ഷട്ടറുകള്‍ പത്ത് സെന്റിമീറ്ററാണ് ഉയര്‍ത്തിയിട്ടുളളത്. ഡാമിലെ നിലവിലെ ജലത്തിന്റെ അളവ് 46.85 മീറ്ററാണ്. ഇന്ന് തിരുവനന്തപുരം ഉള്‍പ്പെടെ നാലു ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button