കാസര്‍കോട്: കാസര്‍കോട് കള്ളവോട്ട് നടന്ന നാലു ബൂത്തുകളില്‍ റീപോളിംഗിന് സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ മണ്ഡലത്തിലെ കൂടുതല്‍ ഇടങ്ങളില്‍ റീപോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. വോട്ടിംഗ് ശതമാനം 90 ശതമാനത്തില്‍ അധികമായ എല്ലാ ഇടങ്ങളിലും റീപോളിംഗ് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാസര്‍കോട് മണ്ഡലത്തില്‍ റീപോളിംഗ് നടത്താനുള്ള നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശരിയായ ഇടപെടലാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി പറഞ്ഞു.
അതേസമയം പരാതി ഉയര്‍ന്ന എല്ലാ ബൂത്തുകളിലും കൂടുതല്‍ പരിശോധന വേണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്തുക. കല്യാശ്ശേരി,പയ്യന്നൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് റീപോളിംഗ് നടത്തുക..കല്യാശ്ശേരിയിലെ 19,69,70 നമ്പര്‍ ബൂത്തുകളിലും പയ്യന്നൂരിലെ 48ാംമത് ബൂത്തിലുമാണ് റീപോളിംഗ് നടത്തുന്നത്.റീപോളിംഗ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപനം നടത്തും.
Post Your Comments