തിരുവനന്തപുരം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, റെയില്‍പ്പാത നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ എറണാകുളം- അങ്കമാലി, തൃശൂര്‍-വടക്കാഞ്ചേരി സെക്ഷനുകള്‍ക്കിടയില്‍ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി.
18 മുതല്‍ 20 വരെ എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. കോയന്പത്തൂര്‍ -തൃശൂര്‍, തൃശൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ 18 മുതല്‍ 22 വരെ സര്‍വീസ് നടത്തില്ല.
18 മുതല്‍ 22 വരെ ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളം ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ രണ്ടു മണിക്കൂര്‍ നിര്‍ത്തിയിടും. 20-ന് കൊച്ചുവേളി-ലോക്മാന്യ തിലക് ടെര്‍മിനസ് ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ ഒല്ലൂര്‍/തൃശൂര്‍ സ്റ്റേഷനുകളില്‍ 40 മിനിറ്റ് നിര്‍ത്തിയിടും. 21-ന് എറണാകുളം- പൂന എക്സ്പ്രസും,22-ന് തിരുവനന്തപുരം സെന്‍ട്രല്‍ – ഹസ്രത് നിസാമുദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്സപ്രസും തൃശൂര്‍/ ഒല്ലൂര്‍ സ്റ്റേഷനുകളില്‍ 40 മിനിറ്റ് നിര്‍ത്തിയിടും.
Post Your Comments