മുംബൈ : കഴിഞ്ഞ ദിവസം നഷ്ടത്തിൽ അവസാനിച്ച് ഓഹരി വിപണി ഇന്ന് തുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്‌സ് 77 പോയിന്റ് ഉയര്‍ന്ന് 37192ലും നിഫ്റ്റി 22 പോയിന്റ് ഉയർന്നു 11179ലുമായിരുന്നു വ്യാപാരം. ടാറ്റ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, വിപ്രോ, ഇന്‍ഫോസിസ്, ടൈറ്റന്‍ കമ്പനി, എച്ച്‌സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, റിലയന്‍സ്, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, ടിസിഎസ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിൽ എത്തിയപ്പോൾ ഇന്ത്യബുള്‍സ് ഹൗസിങ്, ഐഷര്‍ മോട്ടോഴ്‌സ്, ഐഒസി, സണ്‍ ഫാര്‍മ, സിപ്ല, ടാര്‌റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
Post Your Comments