മറാത്ത്‍വാഡ : വിളഞ്ഞു നിൽക്കേണ്ട കൃഷിസ്ഥലം ശവപ്പറമ്പാകുന്ന അവസ്ഥയാണിപ്പോൾ മഹാരാഷ്ട്രയിൽ. ഒരു ദിവസം കുറഞ്ഞത് ആറ് കർഷകരെങ്കിലും അവിടെ ആത്മഹത്യ ചെയ്യുന്നുണ്ട്. വരള്‍ച്ചയും കാര്‍ഷികതകര്‍ച്ചയും മറികടക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെല്ലാം വെറുതെയായി.
കുടിക്കാൻ വെള്ളം കിട്ടാത്ത അവസ്ഥയിൽ കൃഷിയിടം നനയ്ക്കുകയെന്നത് നടക്കുന്ന കാര്യമല്ലെന്ന് കർഷകർക്ക് പലർക്കും അറിയാം. വിണ്ടുകീറിയ സ്വപ്നങ്ങള്‍ ഒടുവില്‍ പ്രതീക്ഷ നശിച്ച് കര്‍ഷകര്‍ ജീവിതം അവസാനിപ്പിക്കുന്നു.വിദര്‍ഭയിലെ ധനരാജും. പ്രഭാവതിയും, ഒടുവില്‍ ആത്മഹത്യ ചെയ്ത അഹമ്മദ് നഗറിലെ സംഗീതയും അടക്കം ആത്മഹത്യാ നിരക്ക് ഈ വര്‍ഷം ആയിരം തൊടുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആദ്യ മൂന്ന് മാസം മാത്രം ആത്മഹത്യ ചെയ്തത് 610 കര്‍ഷകര്‍.
അഞ്ച് വർഷത്തിനിടെ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം 10,000 കടന്നുവെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. കണക്കില്‍ തര്‍ക്കിക്കുക മാത്രമാണ് സര്‍ക്കാര്‍ പ്രതിരോധം. സീറോ സൂയിസൈഡ് പദ്ധതി പാളി. കാര്‍ഷിക കടം എഴുതിത്തള്ളല്‍ വാഗ്ദാനങ്ങളില്‍ ഒതുങ്ങിയ മട്ടാണ്.
Post Your Comments