Latest NewsKerala

യുവാവിനെ ബിസിനസ്സ് ചര്‍ച്ചകള്‍ക്കെന്ന പേരില്‍ വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച : ലക്ഷങ്ങളും കാറും തട്ടിയെടുത്തു

ബംഗലൂരു : യുവാവിനെ ബിസിനസ്സ് ചര്‍ച്ചകള്‍ക്കെന്ന പേരില്‍ വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച . അഞ്ച് ലക്ഷം രൂപയും കാറും തട്ടിയെടുത്തു. ബംഗളൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തിയാണ് മുറിയില്‍ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത് അഞ്ച് ലക്ഷം രൂപയും 13 പവന്‍ സ്വര്‍ണ്ണവും കാറുമാണ് തട്ടിയെടുത്തത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

മലപ്പുറം സ്വദേശി ആദില്‍ യാദിശും കര്‍ണ്ണാടക സ്വദേശി മധുവരസനും നേരത്തെ സുഹൃത്തുക്കളായിരുന്നു. സഹപാഠിയായ ഇയാളെ മലപ്പുറത്തേക്ക് ബിസിനസ് സംബന്ധമായ ചര്‍ച്ചകള്‍ നടത്താനെന്ന പേരില്‍ വിളിച്ചു വരുത്തിയായിരുന്നു മോഷണം. മലപ്പുറത്തെ എം.ബി ആശുപത്രി മുന്‍ ഉടമയുടെ മകന്‍ കൂടിയായ ആദിലും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ഒരു ക്ലിനിക്കില്‍ കെട്ടിയിട്ട് 5 ലക്ഷം രൂപയും 13 പവന്‍ സ്വര്‍ണ്ണവും ചെക്കും കാറും മോഷ്ടിച്ചുവെന്നാണ് പരാതി. പിന്നീട് ഇയാളെ ബസില്‍ നാട്ടിലേക്ക് തിരിച്ചയച്ചു.

മലപ്പുറത്തേക്ക് മടങ്ങിയെത്തിയ മധുവരസന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. മോഷ്ടിച്ച കാര്‍ ആശുപത്രി പരിസരത്ത് നിന്ന് കണ്ടെടുത്തു. പ്രതികളായ ആദിലും സുഹൃത്തുക്കളും ജില്ലക്കകത്ത് തന്നെ ഉണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button