ഷിംല: രാഹുൽ ഗാന്ധിയെ പുകഴ്ത്തി കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നാവജ്യോത് സിംഗ് സിദ്ധു. രാഹുൽ ഗാന്ധി വലിയ സംഭവമാണെന്നും അദ്ദേഹം ഒരു പീരങ്കിയെപ്പോലെ ആണെന്നുമാണ് സിദ്ധു പറഞ്ഞത്. ഇതിനൊപ്പം താൻ ഒരു എ കെ 47 തോക്കാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമർശനം നടത്താനും സിദ്ധു മറന്നില്ല. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ബിജെപിക്ക് അധികാരം നഷ്ട്ടമാകും.
പ്രധാന മന്ത്രി കസേരയിൽ നിന്നും മോഡി ഉടൻ പുറത്താകുമെന്നും റാഫേൽ അഴിമതി ഏജൻറ് എന്ന പേരുമായാകും മോഡി പടി ഇറങ്ങുകയെന്നും അഴിമതിക്കാരനല്ലെന്ന് ഉറപ്പിച്ച് പറയാൻ അദ്ദേഹത്തിന് സാധിക്കില്ലെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി. ബിലാസ്പുരിലെ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെ, ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പൊതു ജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments