Latest NewsIndia

കമലഹാസന് നേരെ തമിഴ്‌നാട്ടിൽ ചെരുപ്പേറ് : പ്രതിഷേധം പുകയുന്നു

ന്യൂദല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന കമലഹാസന്റെ പരാമർശത്തിൽ തമിഴ്‌നാട്ടിൽ കടുത്ത പ്രതിഷേധം. ഇതിനിടെ തമിഴ്നാട്ടിലെ തിരുപ്പരൻകുളം നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പു യോഗത്തിൽ സംസാരിക്കുമ്പോൾ കമലഹാസന് നേരെ ചെരുപ്പേറുണ്ടായി. ചെരുപ്പേറ് ലക്‌ഷ്യം തെറ്റി ജനക്കൂട്ടത്തിലാണ് പതിച്ചത്. ഒരാൾ അറസ്റ്റിലായതായി പോലീസ് പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദു ആണെന്ന പ്രസ്താവനയ്‌ക്കെതിരെ പലരും രംഗത്തെത്തിയിരുന്നു.

ഈ പ്രസ്താവന നടത്തിയ കമല്‍ഹാസന്റെ നാവ് മുറിച്ചുകളയണമെന്ന മറ്റൊരു വിവാദ പരാമര്‍ശവുമായി തമിഴ്നാട് മന്ത്രിയും രംഗത്തെത്തി. എ.ഐ.എ.ഡി.എം.കെ നേതാവും ക്ഷീരവികസന മന്ത്രിയുമായ കെ.ടി രാജേന്ദ്ര ബാലാജിയാണ് കമലഹാസനെതിരേ രൂക്ഷമായ പരാമര്‍ശം നടത്തിയത്. മുസ്ളീം ഭൂരിപക്ഷ വോട്ടർമാരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു കമലഹാസന്റെ വിവാദ പ്രസ്താവന.

ഇതിനെതിരെ ബിജെപി ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിരുന്നു.എന്നാൽ മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിട്ടല്ല താന്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നതെന്നും കമല്‍ ഹാസന്‍ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button