Latest NewsIndia

ഇ​ന്ത്യ​യ്ക്ക് ആ​കാ​ശം നി​ഷേ​ധിച്ച് പാകിസ്ഥാൻ

ലാ​ഹോ​ര്‍: ഇ​ന്ത്യ​യ്ക്ക് വ്യോ​മ​പാ​ത നി​ഷേ​ധിച്ച് പാകിസ്ഥാൻ.ഈ ​മാ​സം 30 വ​രെ വ്യോ​മ​പാ​ത​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ തീ​രു​മാ​നി​ച്ചു. ഇന്ത്യയിൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന് അറിഞ്ഞതിന് ശേഷം വ്യോ​മ​പാ​ത തുറന്നുനൽകാമെന്ന് പാകിസ്ഥാൻ സർക്കാർ വ്യക്തമാക്കി.

ഇന്നലെ പാ​ക് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍റെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​തി​രോ​ധ വ​കു​പ്പി​ലെ ഉ​ന്ന​ത​രും നടത്തിയ ചർച്ചയിലാണ് തീരുമാനം വ്യക്തമാക്കിയത്.ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 27 ന് ​ആ​ണ് പാ​ക് വ്യോ​മ​പാ​ത അ​ട​ച്ച​ത്. ബാ​ലാ​കോ​ട്ട് വ്യോ​മാ​ക്ര​മ​ണം ന​ട​ന്ന​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും അ​ട​ച്ചി​ച്ചി​ടാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മാ​ര്‍​ച്ച്‌ 26ന് ​പാ​ക്കി​സ്ഥാ​ന്‍റെ ദേ​ശീ​യ വി​മാ​ന​ക്ക​മ്ബ​നി​യാ​യ പി​ഐ​എ​യ്ക്കു വേ​ണ്ടി എ​യ​ര്‍​പോ​ര്‍​ട്ടു​ക​ള്‍ തു​റ​ന്നു.

ഇ​ന്ത്യ​യു​മാ​യു​ള്ള 11 വ്യോ​മ പാ​ത​ക​ളാ​ണ് നിലവിൽ പാ​ക്കി​സ്ഥാ​ന്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. മാ​ര്‍​ച്ച്‌ 26ന് ശേഷം രാ​ജ്യാ​ന്ത​ര വി​മാ​ന​ങ്ങ​ളും അ​നു​വ​ദി​ച്ചു. ഒ​മാ​ന്‍, ഇ​റാ​ന്‍, അ​ഫ്ഗാ​നി​സ്ഥാ​ന്‍, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള വ്യോ​മ​പാ​ത​ക​ളും തു​റ​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button