ലാഹോര്‍: ഇന്ത്യയ്ക്ക് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ.ഈ മാസം 30 വരെ വ്യോമപാതകള്‍ അടച്ചിടാന്‍ പാക്കിസ്ഥാന് തീരുമാനിച്ചു. ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന് അറിഞ്ഞതിന് ശേഷം വ്യോമപാത തുറന്നുനൽകാമെന്ന് പാകിസ്ഥാൻ സർക്കാർ വ്യക്തമാക്കി.
ഇന്നലെ പാക് സിവില്‍ ഏവിയേഷന്റെ ഉന്നത ഉദ്യോഗസ്ഥരും പ്രതിരോധ വകുപ്പിലെ ഉന്നതരും നടത്തിയ ചർച്ചയിലാണ് തീരുമാനം വ്യക്തമാക്കിയത്.കഴിഞ്ഞ ഫെബ്രുവരി 27 ന് ആണ് പാക് വ്യോമപാത അടച്ചത്. ബാലാകോട്ട് വ്യോമാക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസം എല്ലാ വിമാനത്താവളങ്ങളും അടച്ചിച്ചിടാന് പാക്കിസ്ഥാന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മാര്‍ച്ച് 26ന് പാക്കിസ്ഥാന്റെ ദേശീയ വിമാനക്കമ്ബനിയായ പിഐഎയ്ക്കു വേണ്ടി എയര്‍പോര്‍ട്ടുകള്‍ തുറന്നു.
ഇന്ത്യയുമായുള്ള 11 വ്യോമ പാതകളാണ് നിലവിൽ പാക്കിസ്ഥാന് അടച്ചിട്ടിരിക്കുന്നത്. മാര്‍ച്ച് 26ന് ശേഷം രാജ്യാന്തര വിമാനങ്ങളും അനുവദിച്ചു. ഒമാന്‍, ഇറാന്, അഫ്ഗാനിസ്ഥാന്, ചൈന എന്നീ രാജ്യങ്ങളുമായുള്ള വ്യോമപാതകളും തുറന്നു.
Post Your Comments