തൃശ്ശൂര്‍: ആയിരക്കണക്കിന് ജനം തടിച്ചുകൂടിയ തൃശ്ശൂര്‍ പൂരം അവസാനിച്ചപ്പോൾ ജില്ലാ കളക്ടര്‍ ടിവി അനുപമയ്ക്കും പൊലീസ് സൂപ്രണ്ട് യതീഷ്‌ചന്ദ്രയ്ക്കും കൈയ്യടിച്ച് ജനം. ഒരു പോക്കറ്റടിയോ, മാലമോഷണമോ പോലും റിപ്പോര്‍ട്ട് ചെയ്തില്ല എന്നത് സുരക്ഷ ക്രമീകരണങ്ങളുടെ വിജയമാണെന്നാണ് ആളുകൾ വ്യക്തമാക്കുന്നത്. സുരക്ഷയൊരുക്കാന്‍ 3600 അംഗ പൊലീസ് സേനയെയാണ് വിന്യസിച്ചത്. 160 അംഗ ബോംബ് ഡിറ്റക്‌ഷന്‍ ടീം മുഴുവന്‍ സമയവും പൂരപ്പറമ്പില്‍ ഉണ്ടായിരുന്നു. പൂരത്തിരക്കില്‍ കൂട്ടംതെറ്റിപ്പോയ 12 കുട്ടികളടക്കം 62 പേരെയും സുരക്ഷിതമായി വീട്ടിലെത്തിക്കാന്‍ കഴിഞ്ഞതും പൂരത്തിനിടെ ആളൊഴിഞ്ഞ വീടുകളില്‍ മോഷണം നടത്തുന്ന സംഭവങ്ങൾ ഉണ്ടാകാതിരുന്നതും നേട്ടത്തിന് കാരണമായി. മൊബൈല്‍ ഫോണ്‍ ജാം ആയതിനാല്‍ വയര്‍ലെസ് സെറ്റിലൂടെ അതതു പൊലീസ് സ്റ്റേഷനുകളില്‍ ബന്ധപ്പെട്ട് വീട്ടുകാരെ വിവരമറിയിച്ചാണ് കുട്ടികളെ വീട്ടിലെത്തിച്ചത്. മൈക്കിലൂടെ തുടര്‍ച്ചയായി അനൗണ്‍സ്മെന്റ് മുഴക്കിയും ബന്ധുക്കളെ കണ്ടെത്തി എല്ലവരെയും തിരിച്ചേല്‍പ്പിച്ചു.
Post Your Comments