![mob lynch](/wp-content/uploads/2019/05/mob-lynch-14.jpg)
ഭോപ്പാൽ: മധ്യപ്രദേശിൽ വീണ്ടും ആൾക്കൂട്ട ആക്രമണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കും മറ്റൊരു സ്ത്രീയ്ക്കും പുരുഷനും നേരെയാണ് അക്രമമുണ്ടായത്. മരത്തിൽ കെട്ടിയിട്ടാണ് ഇവരെ ആൾകൂട്ടം മർദിച്ചത്. ആക്രമിക്കപ്പെട്ട പുരുഷൻ വിവാഹിതയായ മറ്റൊരു സ്ത്രീയെയും കൊണ്ടു നാട് വിടാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് അക്രമം നടന്നത്. മധ്യപ്രദേശിൽ ധാർ എന്ന സ്ഥലത്തു അർജുൻ കോളനിയിലാണ് സംഭവം. 8 പ്രതികളിൽ 5 പേരെയും അറസ്റ്റ് ചെയ്തെന്നു പോലീസ് അറിയിച്ചു.
Post Your Comments