അമേരിക്കയിൽ നിന്നും അത്യാധുനിക ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള നടപടി ക്രമങ്ങൾ ഇന്ത്യ പൂർത്തിയാക്കി. എം.എച്ച്-60ആര്‍ സീഹോക് ഹെലികോപ്പ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. ശത്രു സൈന്യത്തിന്റെ അന്തർ വാഹിനികപ്പലുകളെ കണ്ടെത്താൻ സഹായിക്കുന്നവയാണ് ഈ ഹെലികോപ്റ്ററുകൾ.കംപ്യൂട്ടര്‍ അധിഷ്ടിത നിയന്ത്രണ സംവിധാനങ്ങളും റഡാർ സംവീധാനങ്ങളും ഉപയോഗിച്ചാണ് അന്തര്‍വാഹിനികളെ കണ്ടെത്തുന്നത്. അന്തർവാഹിനികളെയും കപ്പലുകളെയും തകർക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. അനുബന്ധ ഉപകരണങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, സാങ്കേതിക സഹായം, നവീകരണം തുടങ്ങിയവയുള്‍പ്പെടെ 10 .9 കോടി രൂപയാണ് ഒരെണ്ണത്തിനെ വില. ഇതുപോലെ 24 ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. നേരത്തെ ഉദ്യോഗസ്ഥ തലത്തിലെ കാലതാമസം മൂലം നടപടികൾ നീണ്ടു പോയിരുന്നു.
നിലവിൽ അമേരിക്കയുടെ കരസേനാ വിഭാഗം യു.എച്ച്.60 ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്. അവയുടെ നാവിക പതിപ്പാണ് ഇന്ത്യ വാങ്ങുന്നത്. യു എസ്സിൽ നിന്ന് തന്നെ ചിനൂക്, അപ്പാഷെ തുടങ്ങിയ ഹെലികോപ്റ്ററുകള്‍ ഇന്ത്യ കുറച്ച് കാലം മുൻപ് വാങ്ങിയിരുന്നു.
Post Your Comments