കണ്ണൂര്‍: കണ്ണൂര്‍ സെട്രല്‍ ജയിലില്‍ തടവുകാര്‍ നിരാഹാര സമരത്തില്‍. ജയിലില്‍ വെള്ളമില്ലെന്നാരോപിച്ച് മാവോയിസ്റ്റ് തടവുകാരണ് നിരാഹാര സമരത്തിലുള്ളത്. ഉണ്ണികൃഷ്ണന്‍, കാളിദാസന്‍, ഇബ്രാഹിം എന്നിവരാണ് സമരം ചെയ്യുന്നത്. അതേസമയം സമരത്തെ കുറിച്ച് അറിയില്ലെന്നും തികയാത്ത വെള്ളം പുറത്തു നിന്നും എത്തിക്കുന്നുണ്ടെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു.
അതേസമയം ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റുകള്‍ ആക്രമണത്തില്‍ സ്വകാര്യ കോണ്‍ട്രാക്ടറുടെ മൂന്നു ട്രക്കുകളും മണ്ണുമാന്തി യന്ത്രങ്ങളും കത്തിച്ചു. ദന്തേവാഡയിലെ കിരണ്ദുളില് എസ്സാര്‍ പ്ലാന്റിനു സമീപമായിരുന്നു സംഭവം. അന്പതോളം മാവേയുസ്റ്റുകള്‍ ആക്രമണത്തിന് എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ട്രക്ക് ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും മാവോയിസ്റ്റുകള്‍ ഭീഷണിപ്പെടുത്തി. പ്രദേശത്ത് നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ചായിരുന്നു മാവോവാദികളുടെ ആക്രമണം.
Leave a Comment