കൊൽക്കത്ത : പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ അവസാനിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . ആർ എസ് എസിന്റെ ആളുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഉള്ളതെന്നും,അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ അവസാനിപ്പിച്ചതെന്നുമാണ് മമതയുടെ വാദം .സംസ്ഥാനത്തെ പൊലീസ് സേനയെ ഇരുട്ടില്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവര്‍ത്തിച്ചത്.
തീര്‍ത്തും ഏകപക്ഷീയമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഒരൊറ്റ പരാതിയില്‍ പോലും കമ്മീഷന്‍ നടപടിയെടുത്തിട്ടില്ല.ബിജെപിക്ക് വേണ്ടിയാണ് കമ്മീഷന്‍ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ബിജെപി പശ്ചിമബംഗാളില്‍ പ്രചാരണം പൂര്‍ത്തിയാക്കിയത് കൊണ്ടാണ് ഇങ്ങനെയൊരു നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചതെന്നും മമത പറഞ്ഞു . കഴിഞ്ഞ ദിവസം അമിത് ഷാ നടത്തിയ തെരഞ്ഞെടുപ്പ് റാലിയ്ക്കെതിരെ തൃണമുൽ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടിരുന്നു .
ഇതേ തുടർന്നാണ് പശ്ചിമ ബംഗാളിലെ പരസ്യ പ്രചാരണം അവസാനിപ്പിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടത് .തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപ്പെട്ടതിനെ തുടർന്ന് ബംഗാളിൽ ആഭ്യന്തര സെക്രട്ടറിയെ മാറ്റിയിരുന്നു.ചീഫ് സെക്രട്ടറിയ്ക്കാണ് പകരം ചുമതല . പൊലീസ് അസി.ഡയറക്ടർ ജനറലിനേയും മാറ്റിയിട്ടുണ്ട്.പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, സിഐഡി എന്നിവരെ മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്. എഡിജി സിഐഡി ആഭ്യന്തരമന്ത്രാലയത്തിലേക്ക് മാറ്റുകയും നാളെ രാവിലെ തന്നെ റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടു.
Post Your Comments