![neyyattinkara suicide](/wp-content/uploads/2019/05/neyyattinkara-suicide.jpg)
നെയ്യാറ്റില്‍ക്കര: നെയ്യാറ്റിന്‍ക്കരയില്‍ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് ചന്ദ്രന്റെ കൂടുതല്‍ വെളിപ്പെടുത്തല്‍. വസ്തു വില്‍പ്പനയെ ചൊല്ലി ലേഖയുമായി തര്‍ക്കം നടന്നിരുന്നുവെന്ന് ചന്ദ്രന്‍ മൊഴി നല്‍കി. കൂടാതെ കഴിഞ്ഞ ആഴ്ച വീട്ടില്‍ മന്ത്രവാദം നടന്നിരുന്നുവെന്നും ചന്ദ്രന്‍ പറഞ്ഞു. അതേസമയം ലേഖയുടേയും മകളുടേയും മരണവുമായി ബന്ധപ്പെട്ട് മന്ത്രവാദിയെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു.
കേസില്‍ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃമാതാവ് കൃഷ്ണമ്മ, ബന്ധുക്കളായ ശാന്ത, കാശി എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പുറമേ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പോലീസ് തീരുമാനിച്ചു. ആത്മഹത്യയില്‍ മന്ത്രവാദിക്ക് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്നലെ ഭര്‍ത്താവ് ചന്ദ്രന്‍ അടക്കം നാലുപേരെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്. പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.
Post Your Comments