KeralaLatest News

കുഞ്ഞിന്റെ സംരക്ഷണച്ചുമതലയ്ക്കായി പോരാടുന്ന പിതാക്കന്മാരെ പോക്സോ കേസിൽ കുടുക്കുന്നതായി ഹൈക്കോടതി

കൊച്ചി: കുഞ്ഞിന്റെ സംരക്ഷണച്ചുമതലയ്ക്കായി പോരാടുന്ന പിതാവിനെ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് പോക്സോ കേസിൽ കുടുക്കുന്ന പ്രവണത വർധിക്കുന്നതായി ഹൈക്കോടതി. കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള ഹർജികളിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളെക്കുറിച്ചു പറയുമ്പോൾ അതു കുട്ടിയെ പിതാവിനു കിട്ടാതിരിക്കാനുള്ള ഉപായമല്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം കുടുംബകോടതിക്കുണ്ടെന്ന് ജസ്റ്റിസ് കെ. ഹരിലാൽ, ജസ്റ്റിസ് ടി. വി. അനിൽകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

ആരോപണം തെളിഞ്ഞിട്ടില്ലെങ്കിൽ കേസ് റജിസ്റ്റർ ചെയ്ത സാഹചര്യം കണ്ടെത്താൻ കുടുംബക്കോടതികൾ ശ്രമിക്കണം. ദുഷ്ടലാക്കോടെയാണോ എന്നു കണ്ടെത്താൻ ജാഗ്രത പുലർത്തണം. പൊലീസ് സമാഹരിക്കുന്ന വിവരങ്ങൾ തള്ളിക്കളഞ്ഞ് സ്വതന്ത്ര അന്വേഷണം നടത്തണമെന്നല്ലെന്നും വെറുമൊരു കേസിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ കസ്റ്റഡി പിതാവിനു നിഷേധിക്കരുതെന്നും കോടതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button