കൊച്ചി: വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടിക്കൂടി.നെടുമ്പാശേരി വിമാനത്താവളത്തിലാണ് സ്വർണവേട്ട നടന്നത്. ഇലക്ട്രിക് മോട്ടോറിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 828 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടിയത്.സൗദിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാള്‍ ഇപ്പോള്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട നടന്നിരുന്നു.25 കിലോ സ്വര്‍ണമായിരുന്നു വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ബിസ്‌കറ്റുകളുടെ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.തിരുമല സ്വദേശിയും കണ്ടക്ടറുമായ സുനില്‍ ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സെറീനയുമാണ് സ്വർണം കടത്തിയത്. സംഭവത്തിൽ ഇടനിലക്കാരനായ അഭിഭാഷകനും ഭാര്യയും ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിലാണ്. സ്വര്‍ണത്തിന് എട്ട് കോടി രൂപയോളം വില വിരുമെന്നാണ് കണക്കാക്കുന്നത്.
Post Your Comments