Latest NewsIndia

ഗോഡ്‌സെ പരാമർശം, കമലഹാസന് മറുപടിയുമായി പ്രഗ്യ സിങ് താക്കൂർ

ന്യൂഡല്‍ഹി•നാഥുറാം വിനായക് ഗോഡ്‌സെ ദേശസ്നേഹി ആയിരുന്നെന്നും ഇപ്പോളും ആണെന്നും ഇനിയും അങ്ങനെ ആയിരിക്കുമെന്നും പ്രഗ്യ സിങ് താക്കൂർ. ഗോഡ്‌സെ തീവ്രവാദി ആണെന്ന കമലഹാസന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് പ്രഗ്യ ഇങ്ങനെ പറഞ്ഞത്. ഗോഡ്‌സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവർക്കുള്ള ഉത്തരം ഈ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ലഭിക്കുമെന്നും ഇത്തരം ആരോപണങ്ങൾ നടത്തുന്നവർ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും അവർ പറഞ്ഞു.

മാലേഗാവ് സ്‌ഫോടനത്തിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള പ്രഗ്യ ഇപ്പോൾ ഭോപ്പാലിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയാണ്. മെയ് 12 നു തമിഴ്നാട്ടിലെ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് കമലഹാസൻ ‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്’ എന്ന് പറഞ്ഞത്. പിന്നീട് അദ്ദേഹത്തിനെതിരെ വലിയ പ്രതിഷേധങ്ങളും ചെരുപ്പേറും ഉണ്ടായി. എന്നാൽ നിലപാടിൽ ഉറച്ച് നിൽക്കുന്നതായും ചരിത്രപരമായ വാസ്തുതയാണ് താൻ പറഞ്ഞതെന്നും കമൽ പറഞ്ഞു. ന്യൂന പക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് കമലിന്റെ പ്രസ്താവനയെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button