ചെന്നൈ: മൂവായിരത്തിലധികം ആധാർ കാർഡുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.തമിഴ്നാട്ടിലെ തിരുത്തുറപ്പൂണ്ടിയിലാണ് കാർഡുകൾ കണ്ടെത്തിയത്.പുഴയരികില്‍ ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയിലയിരുന്നു ആധാര്‍ കാര്‍ഡുകള്‍. ചിതലരിച്ചതിനാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. വിവരം അറിഞ്ഞതോടെ പോലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ തഹസില്‍ദാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
പരിശോധനയിൽ 2013-14 കാലയളവിൽ നൽകിയ ആധാർ കാർഡുകളാണ് ഇതെന്ന് കണ്ടെത്തി. പുഴയില്‍ കുളിക്കാനായെത്തിയ കുട്ടികളാണ് ആധാറുകള്‍ കണ്ടത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.പ്രദേശത്തുള്ളവര്‍ ആധാറിനായി അപേക്ഷ നല്‍കിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെയും ലഭിച്ചിരുന്നില്ല.ഉദ്യോഗസ്ഥരുടെ ഭാഗത്ത് കനത്ത വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍ .
Post Your Comments