![bus ksrtc](/wp-content/uploads/2019/05/bus-ksrtc.jpg)
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം. തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ ബസിലാണ് സംഭവം. പരാതിയില്‍ തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ സന്തോഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ 12ാം തിയതി തിരുവനന്തപുരത്ത് നിന്ന് മൈസൂരുവിലേക്ക് പുറപ്പെട്ട സ്കാനിയ ബസിലാണ് സംഭവം.
കോട്ടയത്ത് വെച്ചാണ് പീഡന ശ്രമം ഉണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ സന്തോഷ് കുമാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. മറ്റൊരു ഡ്രൈവറായിരുന്നു ബസ് ഓടിച്ചിരുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണ്. ഡ്യൂട്ടിയിലില്ലാതിരുന്നിട്ടും സന്തോഷ് എന്തിന് ബസില്‍ കയറി എന്നതിനെ കുറിച്ചും മറ്റും അന്വേഷിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
Post Your Comments