Latest NewsUAE

വാട്സ്ആപ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ടെലികോം അതോരിറ്റി

അബുദാബി: യുഎഇയിലെ വാട്സ്ആപ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ടെലികോം അതോരിറ്റി.
വാട്ട്സ് ആപ്പ് ഉപയോഗിക്കുന്ന ഫോണുകളില്‍ നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുന്നുവെന്ന കണ്ടെത്തല്‍ പുറത്തുവന്നതിന് പിന്നാലെയാണ് യുഎഇയിലെ വാട്സ്ആപ് ഉപയോക്താക്കള്‍ക്ക് ടെലികോം റെഗുലേറ്ററി അതോരിറ്റി മുന്നറിയിപ്പ് നൽകിയത്.

ഫേസ്ബുക്കിന്റെ സ്വന്തമാക്കിയ മെസേജിങ് ആപ്പിന്റെ ഗുരുതര വീഴ്ചയാണ് പുറത്ത് വന്നിരിക്കുന്നത്. വാട്ട്സ് ആപ്പ് ഉപയോഗിക്കുന്ന ഫോണുകളില്‍ നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുന്നുവെന്നാണ് കണ്ടെത്തിയത്. ഇസ്രായലില്‍ നിന്നുള്ള സുരക്ഷാ സ്ഥാപനമായ എന്‍എസ്ഒയാണ് ഈ സംവിധാനം നിര്‍മിച്ചതിന് പിന്നില്‍. വീഴ്ച സ്ഥിരീകരിച്ചതോടെ വാട്ട്സ് ആപ്പ് അപ്ഡേറ്റ് ചെയ്യാന്‍ 1.5 ബില്യണ്‍ ഉപഭോക്താക്കള്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button