നിസ്വാർഥനായ കളിക്കാരനാണ് എം എസ് ധോണിയെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ടീം ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾ വർധിപ്പിക്കുമെന്നും വിരാട് കോഹ്ലി. വിക്കറ്റ് കീപ്പറെന്ന നിലയിൽ മാത്രമല്ല, ക്യാപ്റ്റന് വേണ്ട നിർദേശങ്ങളും സഹായങ്ങളും നൽകാൻ എപ്പോഴും ശ്രമിക്കുന്ന താരം കൂടിയാണ് ധോണി. ക്യാപ്റ്റനെന്ന നിലയിൽ തന്റെ സമ്മർദ്ദം ലഘൂകരിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതായെന്നും കോഹ്ലി സൂചിപ്പിച്ചു. 38 കാരനായ ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ കഴിഞ്ഞ വർഷം ബാറ്റിങ്ങിൽ മോശം ഫോമിലായിരുന്നു.
എന്നാൽ നായകൻ കൊഹ്ലിയുടെയും കോച്ച് രവിശാസ്ത്രിയുടെയും പിന്തുണയാണ് അദ്ദേഹത്തെ ടീമിൽ നിലനിർത്തിയത്. ഈ വർഷം പക്ഷെ ബാറ്റിങ്ങിൽ ഫോം വീണ്ടെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റു കീപ്പർ ആയി പരിഗണിക്കുക ധോണിയെ തന്നെയാണ്. വിക്കറ്റിന് പിന്നിലെ ധോണിയുടെ പ്രകടനം മികച്ചതാണ്. 341 മത്സരങ്ങളിൽ നിന്നും 314 ക്യാച്ചുകളും 120 സ്റ്റാമ്പിങ്ങുകളും ധോണിയുടെ പേരിലുണ്ട്. 9 മത്സരങ്ങളിൽ നിന്നും 81 .75 ശരാശരിയിൽ 327 റൺസാണ് 2019 ൽ അദ്ദേഹം ഇതുവരെ നേടിയത്. മെയ് 22 നു ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. ജൂൺ 5 നാണു ആദ്യ മത്സരം.
Post Your Comments