കോഴിക്കോട്•വടകര മണ്ഡലത്തിൽ സംഘർഷ സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. ഒഞ്ചിയം തലശ്ശേരി കൂത്തുപറമ്പ് മണ്ഡലങ്ങളിലാണ് അക്രമമുണ്ടാവാൻ സാധ്യത. ഇവിടങ്ങളിൽ ശക്തമായ പരിശോധന നടത്താനും സുരക്ഷ വർദ്ധിപ്പിക്കാനും പോലീസ് തീരുമാനിച്ചു.
വോട്ടെണ്ണൽ ദിവസവും തുടർന്നുള്ള ദിവസങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകും. കള്ളവോട്ട് നടത്തിയെന്ന് പരാതിപ്പെട്ട യു ഡി എഫ് ബൂത്ത് ഏജൻറുമാർക്കും സി പി എം വിമത സ്ഥാനാർത്ഥി സിഒടി നസീറിനും യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന് പിന്തുണ പ്രഖ്യാപിച്ച ആർ എം പി നേതാക്കൾക്കും ഭീഷണിയുണ്ട്. മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി ആയുധങ്ങളും ബോംബുകളും പിടികൂടിയിരുന്നു.
Post Your Comments