മോദിയെ പുറത്താക്കാൻ രാഹുൽ ഗാന്ധിയെ പ്രധാന മന്ത്രി ആക്കേണ്ടി വന്നാൽ ആ തീരുമാനം അംഗീകരിക്കുമെന്ന് മമത ബാനർജി. നിലവിൽ ഡി എം കെ നേതാവ് സ്റ്റാലിൻ രാഹുൽ പ്രധാനമന്ത്രി ആകണമെന്ന നിലപാടുകാരനാണ്. പക്ഷെ മമതയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കാണുന്നവരുമുണ്ട്. ഈ അഭിപ്രായം നിലനിൽക്കെയാണ് മമതയുടെ പുതിയ പ്രസ്താവന. എന്നാൽ ഇത്തരം ചർച്ചകളെല്ലാം തെരഞ്ഞെടുപ്പിനു ശേഷം മതിയെന്നാണ് മറ്റു പ്രതിപക്ഷ കക്ഷികളുടെ അഭിപ്രായം. മമതയെ കോൺഗ്രസ്-ബിജെപി ഇതര സർക്കാരിന്റെ ഭാഗമാക്കാൻ ടി ആർ എസ് നേതാവ് ചന്ദ്രശേഖര റാവു ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. മെയ് 21 നു പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം ചേരുന്നുണ്ട്. നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് യോഗങ്ങളിൽ നിരന്തരം പ്രതിപക്ഷ പാർട്ടികളോട് ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്നു ചോദിക്കുന്നുണ്ടെങ്കിലും ഇത് തല്ക്കാലം അവഗണിക്കാനാണ് ഇവരുടെ തീരുമാനം.
Post Your Comments