ഡൽഹി : ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യുവമോർച്ച വനിത നേതാവ് പ്രിയങ്ക ശര്‍മ്മയെ ജയിലിനുള്ളിൽ പീഡിപ്പിച്ചുവെന്ന് ആരോപണം.അഞ്ചുദിവസത്തിന് ശേഷം ജാമ്യം ലഭിച്ച പ്രിയങ്ക ഇന്ന് രാവിലെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
ജയിലിനുള്ളില്‍ വളരെ മോശമായ പെരുമാറ്റമായിരുന്നു. ജയിലര്‍ തന്നെ പിടിച്ച് ഉന്തിയെന്നും ആരോടും സംസാരിക്കാന്‍ അനുവദിച്ചില്ലെന്നുമാണ് പ്രിയങ്കയുടെ പറയുന്നത്. ജയിലില്‍ കിടന്ന അഞ്ചുദിവസവും ആരോടും സംസാരിക്കാന്‍ തന്നെ അനുവദിച്ചില്ലെന്നാണ് പ്രിയങ്ക ആരോപിക്കുന്നത്.
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റൊരാളുടെ അവകാശത്തിന് എതിരാകരുതെന്നും പ്രിയങ്ക മമതയോട് മാപ്പ് പറയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ തെറ്റ് ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും അതുകൊണ്ട് മാപ്പ് പറയാൻ ഇല്ലെന്നും പ്രിയങ്ക പറഞ്ഞു.
Post Your Comments