Latest NewsIndia

മമതയ്‌ക്കെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി

കൊല്‍ക്കത്ത: പശ്ചിമ ബംഗള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ തുറന്നടിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. മമത സര്‍ക്കാരിനെ ബിജെപി പുറത്താക്കുമെന്ന് മോദി പറഞ്ഞു. ഇതിനു വേണ്ടി പുറത്തു നിന്നും ആളെ കൊണ്ടു വരേണ്ട ആവശ്യം ബിജെപിക്ക് ഇല്ലെന്നും നരേന്ദ്ര മോദി. ബാഗളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു മോദിയുടെ ഈ പ്രസ്താവന.

പ്രതികാരത്തിന്റെ രാഷ്ട്രീയമാണ് മമത കളിക്കുന്നത്. ബംഗാളിലെ ജനങ്ങളെ ദീദി വിഡ്ഢികളാക്കുകയാണ്. ബംഗാളിലെ ജനാധിപത്യത്തെ മമത കെന്നുവെന്നും നരേന്ദ്ര മോദി ആരോപിച്ചു. അമിത് ഷായുടെ റാലിയില്‍ അക്രമം നടത്തിയത് തൃണമൂലിന്റെ ഗുണ്ടകളാണ്. മമത അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയമാണ് മമതയ്‌ക്കെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button