തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തപ്പോള്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തന്റെയും മകളുടേയും മരണത്തിനു പിന്നില്‍ ഭര്‍ത്താവിന്റേയും ഭര്‍തൃവീട്ടുകാരുടേയും പീഡനമാണെന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്. വീട്ടില്‍ മന്ത്രവാദം സ്ഥിരമായി നടക്കാറുണ്ടെന്നും തന്നെയും മകളെയും കുറിച്ച് ഭര്‍ത്താവ് നാട്ടില്‍ അപവാദ പ്രചാരണം നടത്തിയിരുന്നുവെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. പലആള്‍ക്കാരെക്കൊണ്ടും ഞങ്ങളെ കൊല്ലാന്‍ ശ്രമിച്ചു. ചന്ദ്രനില്‍ നിന്നും തന്നെയും മകളെയും അകറ്റാന്‍ ഭര്‍ത്താവിന്റെ അമ്മയായ കൃഷ്ണമ്മ ശ്രമിച്ചു. ചന്ദ്രന്‍ വേറെ വിവാഹം കഴിച്ചാന്‍ ശ്രമിച്ചെന്നും ലേഖ കത്തില്‍ സൂചിപ്പിക്കുന്നു.
ബാങ്ക് ജപ്തി നോട്ടീസ് അയച്ചിട്ടും അത് വീട്ടുന്നതിന് ചന്ദ്രന്‍ യാതൊരു താല്‍പ്പര്യവും കാണിച്ചിരുന്നില്ല. ജപ്തി ഒഴിവാക്കാന്‍ ഭര്‍ത്താവും കുടുംബവും ശ്രമിച്ചില്ല. വീട് വിറ്റ് പണം നല്‍കാനുള്ള നീക്കത്തെ കൃഷ്ണമ്മയും ബന്ധുക്കളും എതിര്‍ത്തു. വീട് വില്‍ക്കാന്‍ പല ഇടപാടുകാരെ കണ്ടപ്പോഴും അട്ടിമറിച്ചത് കൃഷ്ണമ്മയും ബന്ധുക്കളുമാണ്.
ചന്ദ്രന്‍ നാട്ടുകാരില്‍ നിന്നും നിരവധി പണം കടംവാങ്ങിയിട്ടുണ്ട്. ഈ പണം മടക്കിനല്‍കാനും തയ്യാറായിരുന്നില്ല. ഇതുസംബന്ധിച്ച് നാട്ടുകാര്‍ ചോദിക്കുന്നതും മനോവിഷമത്തിന് ഇടയാക്കി. കല്യാണം കഴിച്ചു വന്ന കാലം മുതല്‍ കൃഷ്ണമ്മയും ബന്ധുക്കളും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നതായും ആത്മഹത്യാക്കുറിപ്പില്‍ ലേഖ സൂചിപ്പിക്കുന്നു.
ലേഖയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്തമ്മ, ഭര്‍ത്താവ് കാശി എന്നിവരെ കസ്റ്റഡിയില്‍ എടുത്തതായി നെടുമങ്ങാട് ഡിവൈഎസ്പി വിനോദ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് ഇന്ന് രാവിലെ സയന്റിഫിക് പരിശോധനക്കിടെയാണ് കണ്ടെടുത്തത്. ആത്മഹത്യയ്ക്ക് കാരണം കുടുംബപ്രശ്നങ്ങളാണ്. ഇതുസംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു.
Post Your Comments