ചെന്നൈ: ഹിന്ദു തീവ്രവാദി പരാമർശത്തിൽ കമൽഹാസൻ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായിരുന്നുവെന്നും അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്സെയാണെന്നുമാണ് കമൽഹാസൻ പറഞ്ഞത്. ഗോഡ്സെയെ ഹിന്ദു തീവ്രവാദിയെന്ന് വിളിച്ചതിനെതിരെ ബിജെപിയും അണ്ണാ ഡിഎംകെയും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
സംഭവത്തെ തുടർന്ന് മദ്രാസ് ഹൈക്കോടതിയിലാണ് കമൽഹാസൻ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്. വിവാദ പരാമർശത്തിൽ കമൽഹാസനെതിരെ ചുമത്തിയ എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിമർശിച്ചിരുന്നു. ഇത്തരം വിഷയങ്ങൾ ഹൈക്കോടതി അവധിക്കാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വരാൻ തക്ക പ്രാധാന്യമുള്ളതല്ലെന്നും മുൻകൂർ ജാമ്യം വേണമെങ്കിൽ അതിനുള്ള ഹർജി കമൽഹാസന് സമർപ്പിക്കാമെന്നുമാണ് ഹൈക്കോടതി ഇന്ന് പറഞ്ഞത്.
Post Your Comments