Life Style

ജങ്ക് ഫുഡ് : ആരോഗ്യത്തിന് ഏറ്റവും വലിയ ഹാനികരം

ജങ്ക് ഫുഡ് , ആരോഗ്യത്തിന് ഏറ്റവും വലിയ ഹാനികരമെന്ന് റിപ്പോര്‍ട്ട്. പുകവലിയേക്കാള്‍ മാരകമായ ശീലം ജങ്ക് ഫുഡ് കഴിക്കുന്നത് ആണ്. ഗുണമേന്മയില്ലാത്ത ആഹാരം കഴിക്കുന്നത് പുകവലിയെക്കാള്‍ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നാണ് പുതിയ പഠനം.

ഒരിക്കലും ഒരു ആരോഗ്യപരമായ ആഹാരരീതിയല്ല ജങ്ക് ഫുഡ്. സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നത് ആരോഗ്യത്തെ കാര്‍ന്നു തിന്നുന്നതിന് തുല്യമാണെന്ന് ഗവേഷകര്‍ പറയുന്നു. സിയാറ്റില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്‍ ആണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.

ലോകത്ത് പോഷകാഹാരക്കുറവ് മൂലം മരിക്കുന്നത് വര്‍ഷത്തില്‍ 11 മില്യണ്‍ ആളുകളാണ്. ഇത് പട്ടിണി കിടക്കുന്നവരുടെ കണക്കല്ല. ജങ്ക് ഫുഡ് കഴിക്കുന്നതിനാല്‍ പോഷകാഹാരങ്ങള്‍ മനപ്പൂര്‍വ്വം അവഗണിക്കുന്നവരുടെ കണക്കാണ്. ഇത്തരം മരണനിരക്കില്‍ 22 ശതമാനവും ചെറുപ്പക്കാരാണ് എന്നതും ശ്രദ്ധേയമാണ്. പുകവലി മൂലമുള്ള മരണനിരക്ക് ഇതിലും കുറവാണെന്നാണ് ഈ പഠനം പറയുന്നത്. എട്ട് മില്യണ്‍ ആളുകളാണ് ഒരു വര്‍ഷം പുകവലി കാരണം മരിക്കുന്നത്.

ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലാണ് ഇത്തരം മരണനിരക്കുകള്‍ കൂടുതലായും കാണുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. വികസ്വര രാജ്യങ്ങളിലെ ആളുകള്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button