ദുബായ്: ദുബായിൽ ഇന്ത്യൻ പ്രവാസി സുഹൃത്തിന്റെ മുഖം ഇടിച്ച് തകർത്തു. സംഭവത്തിൽ 22കാരനായ ഇന്ത്യൻ യുവാവ് വിചാരണ നേരിടുന്നു. ആക്രമണത്തെ തുടർന്ന് ദുബായ് സ്വദേശിനിയുടെ മുഖത്ത് സാരമായ പരിക്കുകളുണ്ടായി. ഇരുവരും ഒരുമിച്ച് പഠിക്കുന്നത് പതിവായിരുന്നു. സംഭവം നടന്ന ദിവസം ഒരുമിച്ചിരുന്ന് പഠിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ഇത് ആക്രമണത്തിലേക്ക് വഴിവെയ്ക്കുകയുമായിരുന്നു.
ആക്രമിക്കപ്പെട്ട യുവതിയുടെ മുഖത്ത് ഗുരുതരമായ പരിക്കുകളാണ് ഉണ്ടായിട്ടുള്ളത്. പരിക്കുകൾ യുവതിയുടെ കേൾവിയെയോ കാഴ്ചശക്തിയേയോ ബാധിച്ചിട്ടുണ്ടോയെന്ന് നോക്കിവരികയാണ് ഡോക്ടർമാർ
Post Your Comments