വരസാത്തി: തെരഞ്ഞെടുപ്പ് കഴിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വീണ്ടും വിവാദ പരാമര്‍ശവുമായി ഉത്തര പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദുര്‍ഗാ പൂജയുടെ സമയത്ത് മുഹറത്തിന്റെ ഘോഷയാത്ര നടത്താന്‍ ആകില്ലെന്ന് താന്‍ ഉത്തര്‍ പ്രദേശ് പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു എന്നായിരുന്നു യോഗിയുടെ പരാമര്‍ശം. പശ്ചിമ ബംഗാളിലെ വരസാത്തിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ദിവസം മുഹറവും ദുര്‍ഗാ പൂജയും ഒന്നിച്ചെത്തി. അത് ബംഗാളിലും ഉത്തര്‍പ്രദേശിലും ഉണ്ടായിരുന്നു. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ ഞാന്‍ പറഞ്ഞു സമയം മാറ്റണമെങ്കില്‍ മുഹറത്തിന്റെ ഘോഷയാത്രയുടെ സമയം മാറ്റൂ എന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നെന്ന് യോഗി പറഞ്ഞു.
Post Your Comments