![wedding](/wp-content/uploads/2018/11/wedding-1.jpg)
ഭുവനേശ്വര്‍: വിവാഹവേദിയിൽ വരന്‍ മദ്യപിച്ചെത്തിയതിനാൽ വിവാഹം റദ്ദാക്കി വധു. ഒഡീഷ ജജ്‍പുര്‍ ജില്ലയിലെ സംഗമിത്ര സേഥി(22) ആണ് തന്‍റെ വിവാഹം റദ്ദാക്കിയത്. വിവാഹത്തിന്‍റെ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് വരൻ മദ്യപിച്ചിട്ടുണ്ടെന്ന് സംഗമിത്ര കണ്ടുപിടിച്ചത്. ഉടന്‍ തന്നെ വേദിയിലിരുന്ന വരനെ വഴക്ക് പറഞ്ഞ ശേഷം സംഗമിത്ര മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ഇരു കുടുംബക്കാരും ശ്രമിച്ചുവെങ്കിലും സുഹൃത്തുക്കള്‍ സംഗമിത്രയ്‍ക്കൊപ്പം ഉറച്ചുനിന്നതോടെ വിവാഹം വേണ്ടെന്ന് വെക്കാൻ തീരുമാനമാകുകയായിരുന്നു.
Post Your Comments