Latest NewsIndia

മമതയില്‍ നിന്നും ബംഗാളിനെ രക്ഷിക്കാം; കേന്ദ്രമന്ത്രിമാരുടെ വേറിട്ട പ്രതിഷേധം ശ്രദ്ധനേടുന്നു

ന്യൂഡല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടമെത്തുമ്പോള്‍ പശ്ചിമ ബംഗാളില്‍ നേര്‍ക്കുനേര്‍ പോരാട്ടം മുറുകുകയാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപി നേതൃത്വവും തമ്മിലുള്ള പോരാട്ടമാണ് കനത്തിരിക്കുന്നത്. മോദി – അമിത് ഷാ കൂട്ടുകെട്ടിനെതിരെ രൂക്ഷ വിമര്‍ശനം മമതയും കൂട്ടരും അഴിച്ചുവിടുമ്പോള്‍ ബംഗാളില്‍ ജനാധിപത്യത്തെ കൊല്ലുകയാണെന്ന പ്രചരണവുമായാണ് ബിജെപി തിരിച്ചടിക്കുന്നത്.

മമതയുടെ ഗുണ്ടായിസത്തിനെതിരായ പ്രതിഷേധം എന്ന നിലയില്‍ ജന്തര്‍മന്ദിറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി കേന്ദ്രമന്ത്രിമാരാണ് അണിനിരന്നത്. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ചുണ്ടില്‍ വിരല്‍ വച്ച് ‘ ഇവിടെ മിണ്ടിക്കൂട’ എന്ന നിലയിലായിരുന്നു പ്രതിഷേധം.

അവസാന ഘട്ടത്തില്‍ 9 മണ്ഡലങ്ങളിലേക്കാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഈ സീറ്റുകള്‍ ലക്ഷ്യമിട്ടാണ് മമതയും ബിജെപിയും ഏറ്റുമുട്ടുന്നത്. ബംഗാളില്‍ വലിയ ശക്തിയായി മാറുക എന്ന ലക്ഷ്യത്തിലേക്ക് ബിജെപി നയം മാറ്റുകയാണ്. ഇപ്പോള്‍ ബംഗാളില്‍ നിന്ന് മമതയക്കെതിരായ പ്രതിഷേധം ദില്ലിയിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് ബിജെപി.ബംഗാളിനെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ എന്ന പ്ലക്കാര്‍ഡുകളുമായാണ് കേന്ദ്രമന്ത്രിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button