Latest NewsIndia

ഉദ്യോ​ഗസ്ഥര്‍ക്ക് നേരെ അസഭ്യവര്‍ഷം ; കോണ്‍​ഗ്രസ് വനിതാ എംഎല്‍എ വിവാദത്തില്‍ (വീഡിയോ )

മുംബൈ: സര്‍ക്കാര്‍ ഉദ്യോ​ഗസ്ഥര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ കോണ്‍​ഗ്രസ് വനിതാ എംഎല്‍എ വിവാദത്തില്‍. മഹാരാഷ്ട്രയിലെ വിധാന്‍സഭയിലെ ടിയോസ നിയോജമണ്ഡലത്തിലെ എംഎല്‍എ യശോമതി താക്കൂറാണ് അസഭ്യം പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെയാണ് എംഎല്‍എ വിവാദത്തിലായത്.

മഹാരാഷ്ട്രയിലെ അമരാവതിയില്‍ തിങ്കാളാഴ്ചയാണ് സംഭവം.വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ പുറത്തുവിട്ടത്.’അസഭ്യ ഭാഷ’ ഉള്‍പ്പെട്ടിരിക്കുന്നു എന്ന മുന്നറിയിപ്പ് നല്‍കിയാണ് എഎന്‍ഐ വീ‍ഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ജല വിതരണ വകുപ്പ് ഉദ്യോ​ഗസ്ഥര്‍ക്ക് നേരെയാണ് യശോമതി താക്കൂര്‍ പൊട്ടിത്തെറിക്കുന്നത്. കസേരയില്‍ നിന്ന് എഴുന്നേറ്റ് മേശയ്ക്ക് ചുറ്റുമിരുന്ന ഉദ്യോ​ഗസ്ഥരെ വിമര്‍ശിക്കുകയും തുടര്‍ന്ന് അവരെ തെറി വിളിക്കുകയുമായിരുന്നു. ഉദ്യോ​ഗസ്ഥരെ ബ്ലഡി ഹെല്‍ എന്ന് വിളിച്ച്‌ മേശപ്പുറത്ത് ഉണ്ടായിരുന്ന വസ്തുക്കള്‍ വലിച്ചെറിയുന്നത് വീഡിയോയില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button