അബുദാബി : യു.എ.യില്‍ ജോലിയ്ക്കിടെ ഗുരുതര പരിക്കേറ്റയാള്‍ക്ക് 1.5 മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരം കൊടുക്കാന്‍ വിധി. യു.എ.ഇയിലെ നിര്‍മാണകമ്പനിയിലെ ജീവനക്കാരനായ പ്രവാസി യുവാവിനാണ് 1.5 മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരം കൊടുക്കാന്‍ അബുദാബി കോടതി വിധിച്ചത്.
നിര്‍മാണ കമ്പനിയിലെ ജീവനക്കാരനായ യുവാവ് ഗോഡൗണ്‍ വൃത്തിയാക്കുന്നതിനിടെ യുവാവിന്റെ ശരീരത്തിലേയ്ക്ക് ഇരുമ്പിന്റെ വലിയ തൂണ്‍ പതിയ്ക്കുകയായിരുന്നു. ഉടന്‍ ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. യുവാവിന്റെ നില കോമാവസ്ഥയില്‍ അതീവഗുരുതരാവസ്ഥയിലായിരുന്നു.
ഇതെ തുടര്‍ന്ന് യുവാവിന്റെ കുടുംബം നഷ്ടപരിഹാരം ലഭിയ്ക്കുന്നതിനായി കോടതിയെ സമീപിയ്ക്കുകയായിരുന്നു. എന്നാല്‍ നഷ്ടപരിഹാരം ലഭിയ്ക്കുന്നതിന് മതിയായ തെളിവുകള്‍ ഇല്ലെന്ന കാരണത്താല്‍ കോടതി ആദ്യം അപകടത്തിനിരയായ യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് യുവാവിന്റെ ബന്ധുക്കള്‍ രേഖകള്‍ക്കായി ആശുപത്രി അധികൃതരെ സമീപിയ്ക്കുകയായിരുന്നു. തുടര്‍ന്ന് മതിയായ രേഖകള്‍ ഹാജരാക്കിയതിനു ശേഷമാണ് യുവാവിന് 1.5 മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്
Post Your Comments