അബുദാബി : സൗദിയുടെ കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ആരെന്ന് യു.എ.ഇ അന്വേഷണം തുടങ്ങി . ഫുജൈറ തീരത്ത് വെച്ച് കപ്പലുകളെ ആക്രമിച്ചത് ആരെന്ന് വ്യക്തമായാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെ പഴുതടച്ച അന്വേഷണമാണ് നടക്കുകയെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി പ്രതികരിച്ചു. അതേസമയം ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഫുജൈറ തീരത്ത് ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് സൗദി എണ്ണകപ്പലുകള്‍ ഉള്‍പ്പെടെ നാല് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. പശ്ചിമേഷ്യയില്‍ അസ്വസ്ഥത പടര്‍ത്തിയ സംഭവത്തെ കുറിച്ച് പഴുതടച്ച അന്വേഷണത്തിനാണ് യു.എ.ഇ ഉത്തവിട്ടിരിക്കുന്നത്. ലോകരാജ്യങ്ങളില്‍ നിന്ന് ഇക്കാര്യത്തില്‍ യു.എ.ഇക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന ആരോപണം ശക്തമാവുന്നുണ്ട്.
Post Your Comments