റിയാദ് : സൗദിയിലെ ആക്രമണ പരമ്പര , എണ്ണ വിതരണത്തെ കുറിച്ച് സൗദി നിലപാട് വ്യക്തമാക്കി. അരാംകോ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെയുണ്ടായ ആക്രമണം അന്താരാഷ്ട്ര എണ്ണ വിതരണത്തെ ബാധിക്കില്ലെന്ന് സൗദി അറേബ്യ നിലപാട് അറിയിച്ചു. കഴിഞ്ഞ ദിവസം യുഎഇ തീരത്തും സൗദി കപ്പല്‍ ആക്രമണത്തിന് വിധേയമായിരുന്നു. ഇന്നത്തെ ആക്രമണ വാര്‍ത്ത കൂടി പുറത്ത് വന്നതോടെ ആഗോള വിപണിയില്‍ വില വീണ്ടും വര്‍ധിച്ചു.
എണ്ണ ഖനനം സജീവമായ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് യാമ്പുവിലെ റിഫൈനറിയിലേക്കാണ് എണ്ണ ശുദ്ധീകരണത്തിന് എത്തിക്കുന്നത്. ഈ പൈപ്പ് ലൈനിലെ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെയാണ് ആക്രമണം. ഇതോടെയുണ്ടായ തീപിടുത്തം അണച്ചു. എങ്കിലും കേടു പാടുകള്‍ തീര്‍ത്ത് സുരക്ഷ ഉറപ്പു വരുത്തിയാകും ഇനി പമ്പിങ്. അന്താരാഷ്ട്ര മാര്‍ക്കറ്റിലേക്കുള്ള സൗദിയുടെ എണ്ണ വിതരണം തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം യുഎഇ തീരത്ത് സൗദി കപ്പല്‍ ആക്രമണത്തിന് ഇരയായിരുന്നു. ഹൂതികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ വില ഇന്നും വര്‍ധിച്ചു. ബാരലിന് 72 ഡോളറിനടുത്താണ് നിലവില്‍ വില. ഇറാന് പിന്തുണയുള്ള ഹൂതികളുടെ ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ അസ്വസ്ഥത തുടരുകയാണ്.
Post Your Comments